സെന്റ്. ആന്റണീസ് കോളജില്‍ എസ്എഫ്‌ഐ അക്രമം

Wednesday 23 August 2017 10:04 pm IST

പെരുവന്താനം: പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടു. എസ്എഫ്‌ഐക്കാരുടെ പ്രകടനത്തിനിടെയാണ് വ്യാപക അക്രമം നടന്നത്. സ്ഥലത്തെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ എബിവിപി-കെഎസ്‌യു സംഘടനകളുടെ കൊടിമരം തകര്‍ക്കുകയായിരുന്നു. കെഎസ്‌യു നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡും എസ്എഫ്‌ഐ സംഘം തകര്‍ത്തു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പെരുവന്താനം മേഖലയില്‍ കലാപത്തിന് നേതൃത്വം നല്‍കിയ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് പുറത്താക്കി. ഒരാഴ്ച്ച മുന്‍പാണ് ഇവിടെ എബിവിപി യൂണിറ്റ് ആരംഭിച്ചത് .തകര്‍ക്കപ്പെട്ട കൊടിമരം വിദ്യാര്‍ത്ഥി പരിഷിത്തിന്റെ പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു. എസ്എഫ്‌ഐ യുടെ അക്രമ രാഷ്ട്രിയത്തിനെതിരെ പെരുവന്താനം പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ കണ്‍മുന്നില്‍ നടന്ന അക്രമത്തില്‍ എബിവിപി ജില്ലാ സംഘടന സെക്രട്ടറി കെ.പി വൈശാഖ് പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.