വിനായക ചതുര്‍ത്ഥിക്ക് ഒരുങ്ങി ക്ഷേത്രങ്ങള്‍

Wednesday 23 August 2017 10:05 pm IST

  തൊടുപുഴ: വിനായകചതുര്‍ത്ഥിക്ക് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങള്‍. മുതലിയാര്‍മഠം ശ്രീമഹാദേവ ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷം സപ്താഹ ആചാര്യന്‍ പട്ടളം മണികണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. പുറപ്പുഴ തറവട്ടത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന വിനായചതുര്‍ത്ഥി ആഘോഷത്തിന് തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ ഇരിങ്ങാലക്കുട കിടക്കുശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വംവഹിക്കും. രാവിലെ 6.30 മുതല്‍ 10 വരെ അഷ്ടദ്രവ്യഗണപതിഹോമം, 10ന് ഗജപൂജ, 10.30ന് ആനയൂട്ട്, 11ന് പ്രസാദവിതരണം, 11.30ന് ഉച്ചപൂജ, 12ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഭഗവത്സേവ എന്നിവ നടക്കും. ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷത്തിന് ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നിശാന്തിയുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും. കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമവും തുടര്‍ന്ന് 8ന് അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും നടക്കും. തൊമ്മന്‍കുത്ത് നാല്പതേക്കര്‍ ശാന്തിക്കാട് ദേവീക്ഷേത്രത്തില്‍ രാവിലെ 5മുതല്‍ 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം ആരംഭിക്കും. രാവിലെ 9.25നും 9.55നും മദ്ധ്യേ ശാന്തിമഠത്തിന്റെ കട്ടിളവയ്പ്പും നടക്കും. 11ന് ഗണപതി പ്രാതല്‍ഊട്ട് വഴിപാടും ഉണ്ടായിരിക്കും. കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലമ്പള്ളി ഈശ്വര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. മണക്കാട് ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി ആഘോഷത്തിന് തന്ത്രി മുഖ്യന്‍ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മിത്വം വഹിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് വിശേഷാല്‍ ദീപാരാധനയും നടക്കും. കുടയത്തൂര്‍ മങ്കൊമ്പ് കാവില്‍ രാവിലെ 5.30 മുതല്‍ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ബ്രഹ്മശ്രീ കളമംഗലത്ത് ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.