കോട്ടയം: പുതുമന ഗണപതി ക്ഷേത്രത്തിലെ ജഗന്മോഹന ഗണപതിയജ്ഞം ആരംഭിച്ചു. വിനായക ചതുര്‍ത്ഥി മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അത്യപൂര്‍വ്വമായ ഗണേശയാഗമാണ് ജഗന്മോഹന ഗണപതിയജ്ഞം. യജ്ഞാചാര്യന്‍ പുതുമന മഹേശ്വരന് നമ്പൂതിരി തൃക്കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഷ്ടദശലക്ഷാര്ച്ചന, അന്വശീര്ഷ ഹോമം, ഗണേശഗായത്രീഹോമം, സഹസ്രനാളികേര മഹാഗണപതിഹോമം എന്നിവ വിവിധ ദിനങ്ങളിലായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: