മുണ്ടക്കയം ഈസ്റ്റ്: ചൊവ്വാഴ്ച്ച പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രകടനത്തിലാണ് വ്യാപകമായ അക്രമം നടന്നത് .സ്ഥലത്തെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് എബിവിപി, കെഎസ്യു, കെവിപി സംഘടനകളുടെ കൊടിമരം തകര്‍ത്തത്. കെഎസ്യു നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡും എസ്എഫ്ഐ ക്രിമിനല്‍ സംഘം തകര്‍ത്തെറിഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച വെയിറ്റിംഗ് ഷെഡ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പുനര്‍ നിര്‍മ്മിക്കേണ്ടിവന്നു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പെരുവന്താനം മേഖലയില്‍ കലാപത്തിന് നേതൃത്വം നല്കിയ മൂന്ന് എസ് എഫ്ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് പുറത്താക്കി.
ഒരാഴ്ച്ച മുന്‍പാണ് ഇവിടെ എബിവിപി യൂണിറ്റ് ആരംഭിച്ചത്. തകര്‍ക്കപ്പെട്ട കൊടിമരം വിദ്യാര്‍ത്ഥി പരിഷിത്തിന്റെ പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു.
എസ്എഫ് ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പെരുവന്താനം പോലീസില്‍ പരാതി നല്കി.
പോലീസിന്റെ കണ്മുന്നില് നടന്ന അക്രമത്തില്‍ എബിവിപി ജില്ലാ സംഘടനാ സെക്രട്ടറി കെ.പി. വൈശാഖ് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: