ലണ്ടന്‍: ഇംഗ്ലണ്ട് ടീം ജഴ്സിയില്‍ ഇനി വെയ്ന്‍ റൂണിയില്ല. 14 വര്‍ഷം നീണ്ട ദേശീയ ടീം കരിയര്‍ അവസാനിപ്പിക്കുന്നെന്ന് റൂണി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 119 മത്സരങ്ങള്‍ കളിച്ച റൂണി 53 ഗോളുകളും നേടി. ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൂണി.
ഫോം നഷ്ടപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പടിയിറങ്ങേണ്ടിവന്ന റൂണി ഈ സീസണില്‍ താന്‍ കളി പഠിച്ച എവര്‍ട്ടണിലേക്ക് മാറിയിരുന്നു. കഴിഞ്ഞ നവംബറിലാണ് റൂണി അവസാനമായി ഇംഗ്ലണ്ട് ജഴ്സിയില്‍ കളത്തിലിറങ്ങിയത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്തതാണ് തീരുമാനത്തിനു കാരണം. ഇംഗ്ലീഷ് ടീം മാനേജര്‍ ഗാരത് സൗത്ത്ഗെയ്റ്റിനെ ഇദ്ദേഹം തീരുമാനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: