തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്റെ ആദ്യ കൗണ്‍സലിംഗ് ഇന്ന് പൂര്‍ത്തിയാകും. ഒഴിവുകളുടെ സ്ഥിതി എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ വിലയിരുത്തും. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെയും മെഡിക്കല്‍ കോളേജുകളുടെയും വെബ്സൈറ്റില്‍ നാളെ രാവിലെ ഒഴിവുകളുടെ വിവരം പ്രസിദ്ധീകരിക്കും.
രണ്ടാം കൗണ്സലിംഗിനുളള ഓപ്ഷനുകള്‍ 26ന് വൈകിട്ട് നാല് വരെ നല്‍കാം. എന്‍ട്രന്‍സ് കമ്മീഷണര്‍ രണ്ടാം കൗണ്‍സലിംഗ് നടത്തി അലോട്ട്മെന്റ് ലിസ്റ്റ് 27ന് വൈകിട്ട് തയ്യാറാക്കും. 29ന് വൈകിട്ട് നാല് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് ലഭിച്ച കോളേുകളില്‍ പ്രവേശനം നേടാം. 30നും 31 നും സ്പോട്ട് അഡ്മിഷന് നടക്കും. കോളേജ് പ്രവേശനം നടക്കുന്നതിനാല്‍ 28ന് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: