ലണ്ടന്‍: ലണ്ടനില്‍ നിന്ന് പൈപ് ബോംബ് കടത്താന്‍ ശ്രമിച്ച് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ പാക് വംശജന് 18 വര്‍ഷം തടവ്. 43 കാരനായ നദീം മുഹമ്മദ് എന്നയാള്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ഈ മാസമാദ്യമാണ് ബോംബുള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയതത്.
എന്നാല്‍ ഇവ തന്റെ പക്കല്‍ നിന്ന് കണ്ടെടുത്തതല്ലെന്നായിരുന്നു നദീമിന്റെ വാദം. എന്നാല്‍ ഇത് കോടതി തള്ളി. ആക്രമണം നടത്തുക എന്നതായിരുന്നു നദീമിന്റെ ലക്ഷ്യമെന്ന് വ്യക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: