ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയേറ്റര്‍ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പുറമ്പോക്ക്, സര്‍ക്കാര്‍ ഭൂമികള്‍ ദിലീപ് കൈയേറിയിട്ടില്ലെന്ന് സര്‍വ്വേ സൂപ്രണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍, സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ദിലീപ് കൈവശം വെച്ചിട്ടുണ്ടെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി. 1920 മുതലുള്ള രേഖകളാണ് സര്‍വ്വേ വിഭാഗം പരിശോധിച്ചത്.
35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തമ്പുരാന് കോവിലകം വകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: