ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

Thursday 24 August 2017 12:06 pm IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് അന്വേഷണം. മന്ത്രിക്കെതിരായ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്ബുണ്ടെന്ന് ലോകായുക്ത വിലയിരുത്തി. ഈ സാഹചര്യത്തില്‍ മന്ത്രിക്ക് നോട്ടീസ് അയക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി. പരാതിയില്‍ വിശദ പരിശോധനയും നടത്തും. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ അടുത്ത മാസം 14 ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരേയും അന്വേഷണമുണ്ട്. കേസിലെ രണ്ടാം എതിര്‍ കക്ഷിയാണ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.