മനം കവര്‍ന്ന് നോക്കിയ 6

Thursday 24 August 2017 12:52 pm IST

ഇന്നു വരും നാളെ വരും എന്ന് ഏറെനാളായി എല്ലാവരും പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് ശരിക്കും എത്തിയത്. പറഞ്ഞു വരുന്നത് നോക്കിയ 6-നെക്കുറിച്ചാണ്. നോക്കിയയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ഫോണായ നോക്കിയ 6-നായുളള കാത്തിരുപ്പ് തുടങ്ങിയിട്ട് കുറച്ചു നാളായിരുന്നു. ഇന്നലെ മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ6ന്റെ വില്‍പ്പന ആരംഭിച്ചു. 10 ലക്ഷം പേരാണ് ഇന്നലെ വരെ ഓണ്‍ലൈനിലൂടെ ഫോണ്‍ ബുക്ക് ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇന്നേക്കുള്ള രജിസ്ട്രേഷന്‍ ആമസോണ്‍ ക്ലോസ് ചെയ്യുകയും ആഗസ്റ്റ് 30ലേക്കുള്ള രെജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയതു. 14,999 രൂപയാണ് നോക്കിയ 6-ന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബല്‍ ചൈനയിലാണ് നോക്കിയ 6 ആന്‍ഡ്രോയ്ഡ് ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. നോക്കിയ 8-ന്റെ വരവിനെക്കുറിച്ചും എച്ച്എംഡി ഗ്ലോബല്‍ ഇതിനോടകം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 45,000 രൂപമുതലായിരിക്കും വില തുടങ്ങുക. ഒക്ടോബര്‍ ആദ്യവാരത്തോടെ നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍ എത്തും. അലുമിനിയം മെറ്റല്‍ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹോം ബട്ടണ്‍, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവര്‍ ബട്ടണ്‍, ശബ്ദ നിയന്ത്രണ ബട്ടണ്‍, സിം കാര്‍ഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, യുഎസ്ബി ഒടിജി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗന്‍ 430 പ്രോസസര്‍, 3ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്. പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചര്‍, ഇരട്ട എല്‍ഇഡി ഫ്ളാഷ്), എട്ടു മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ട് 7.1ലാണ് നോക്കിയ 6 പ്രവ ര്‍ത്തിക്കുന്നത്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 6ല്‍ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഇരട്ട സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.