ആധാറിന്റെ സാധുത അഞ്ചംഗ ബെഞ്ച് പരിശോധിക്കും

Thursday 24 August 2017 12:54 pm IST

ന്യൂദല്‍ഹി: സ്വകാര്യതയെ സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആധാറിന്റെ സാധുത അഞ്ചംഗ ബെഞ്ച് പരിശോധിക്കും. ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. വിവിധ പെന്‍ഷന്‍ പദ്ധതികള്‍ക്കും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍, തുടങ്ങി എല്ലായിടത്തും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടിരിക്കെയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. 2012 ല്‍ ആയിരുന്നു ആധാര്‍ കേസ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയത്. നിലവില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ ശേഖരിക്കുകയും സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇനി അതും സ്വകാര്യത ലംഘനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ സ്വകാര്യത മൗലികാവകാശം ആകുമ്പോള്‍ അത് എങ്ങനെ കുറ്റാന്വേഷണത്തിന്റെ കാര്യത്തില്‍ സാധ്യമാകും എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പല കേസുകളും മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ആണ് തെളിയിക്കപ്പെടാറുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.