വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സന്‍റിന് ഉപാധികളോടെ ജാമ്യം

Thursday 24 August 2017 2:03 pm IST

തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയ്ക്ക് എം. വിന്‍സെന്റന് ഉപാധികളോടെ ജാമ്യം .തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ഇന്നു തന്നെ വിന്‍സെന്റിന് ജയില്‍ മോചിതനാകാം. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് . ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് വീട്ടമ്മ നല്‍കിയ പരാതിയിലാണ് എംഎല്‍എ അറസ്റ്റിലായത് .പീഡനത്തിനിരയായ വീട്ടമ്മ ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് ബാലരാമ പുരം പൊലീസില്‍ പരാതി നല്‍കിയത് അറസ്റ്റിലായ എം എല്‍ എ ഒരു മാസത്തോളം നെയാറ്റിന്‍കര സബ് ജയിലിലായിരുന്നു. തന്റെ കടയിലും വീട്ടിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചുമാസത്തിനിടെ ആയിരത്തോളം പ്രാവശ്യം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് എം എല്‍ എ ക്കെതിരെ ആത്മഹത്യ പ്രേരണ/ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് .  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.