പുനലൂര്‍: നഗരത്തിലെ ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി ഓണം ഫെസ്റ്റിനായി നാടൊരുങ്ങി. 25 മുതല്‍ സെപ്റ്റംബര്‍ 10 വരെ ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഓണം ഫെസ്റ്റ്.
ട്രേഡ് ഫെയര്‍, മെഗാ ഷോകള്‍, കാവ്യസന്ധ്യകള്‍, വിദ്യാഭ്യാസസമ്മേളനം, വിനോദപരിപാടികള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, മരണക്കിണര്‍, സിനിമാറ്റിക് ഡാന്‍സ് മത്സരം, കിഡ്സ് ഫാഷന്‍ ഷോ എന്നിവയാണ് ഓണം ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. 25ന് ഓണം ഫെസ്റ്റ് നഗരിയില്‍ വ്യാപാര വിപണന മേളയ്ക്ക് തുടക്കമാകും. മുനിസിപ്പല്‍ ചെയര്മാന് എം.എ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. 26ന് നാലിന് പുനലൂരില്‍ ഓണാഘോഷ വിളംബര ഘോഷയാത്ര പുലികളിയും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മികവേകും. ടിബി ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ചെമ്മന്തൂരില്‍ സമാപിക്കും. ഓണം ഫെസ്റ്റ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.എ.രാജഗോപാല്‍ അധ്യക്ഷനാകും. പിന്നണി ഗായിക സിതാര ഭദ്രദീപം തെളിയിക്കും. പത്രസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എം.എ.രാജഗോപാല്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രഭ, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്മാരായ വി.ഓമനക്കുട്ടന്, സാബു അലക്സ്, അംജത് ബിനു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: