ന്യൂദല്‍ഹി: ഇനി 200 രൂപ നോട്ടുകളും. ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകളുടെ ക്ഷാമം പരിഹരിക്കാന്‍ 200 രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
കള്ളനോട്ട് തടയല്‍, സാധാരണക്കാരന് എളുപ്പത്തിലുള്ള ക്രയവിക്രയം, മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കല്‍, പണപ്പെരുപ്പം തുടങ്ങിയവ കണക്കിലെടുത്താണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്.
അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ മൂല്യമുള്ള നോട്ടുകളില്ലാത്തതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
അതേസമയം, രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കുമെന്ന അഭ്യൂഹം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളി. പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: