ടി20 ഗ്ലോബല്‍ ലീഗിലെ ടീം കോച്ചുകളെ പ്രഖ്യാപിച്ചു

Thursday 24 August 2017 5:13 pm IST

ജൊഹാനസ്‌ബര്‍ഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വര്‍ഷം നടത്താനിരിയ്ക്കുന്ന ടി20 ഗ്ലോബല്‍ ലീഗിലെ എട്ട് ടീമുകളുടെയും കോച്ചുകളെ പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരങ്ങളായ എല്ലാ ടീം കോച്ചുകളും ആദ്യ സീസണിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. 10 രാജ്യങ്ങളില്‍ നിന്നായി 400 കളിക്കാര്‍ പങ്കെടുക്കുന്ന ആദ്യ സീസണിലെ ടിം അംഗങ്ങളുടെ പട്ടിക വൈകാതെ തന്നെ പുറത്തുവിടും. ശ്രീറാം ശ്രീധരാണ് ജോ ബര്‍ഗ് ജയന്റ്സ് ടീം കോച്ച്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏകദേശം 15000 റണ്ണും 200 വിക്കറ്റുകളും നേടിയ താരമാണ് ശ്രീറാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ ഹെഡ്കോച്ചായും അദ്ദേഹം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്. ബ്ലോയിം സിറ്റി ബ്ലേസേഴ്സ് കോച്ചും മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംഗാണ്. 100 അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗ്രെയിം സ്മിത്താണ് ബെനോനി സാല്‍മി ടീം കോച്ച്. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായിരുന്നു സ്മിത്ത്. ഷാരുഖാന്റെ സ്വന്തം ടീമായ കേപ്പ് ടൗണ്‍ നൈറ്റ് റൈഡേഴ്സ് നയിക്കുന്നത് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക് കാലിസ് ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. പാഡി അപ്റ്റോണ്‍ ആണ് ഡര്‍ബന്‍ കാലന്റേഴ്സ് ടീം കോച്ച്. നെല്‍സണ്‍ മണ്ടേല ബേയ് സ്റ്റാഴ്സ് കോച്ചാകുന്നത് മാര്‍ക്ക് ബൗച്ചറാണ്. ന്യൂസിലന്റ് ക്രിക്കറ്റ് താരമായിരുന്ന സ്റ്റീഫന്‍ ഫ്ലെമിങ്ങ് സ്റ്റെലെന്‍ബോഷ് മൊണാര്‍ക് ടീം കോച്ചാകും. ഓസ്ട്രേലിയന്‍ താരമായിരുന്ന റസ്സല്‍ ഡൊമിങ്ങോയാണ് പ്രൊറ്റോറിയ മാവ്രിക്സ് ടീമിന്റെ കോച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.