ചുമതലയേറ്റു

Thursday 24 August 2017 5:56 pm IST

പാലക്കാട്:ജില്ലാ കളക്റ്ററായി പി.സുരേഷ് ബാബു ചുമതലയേറ്റു. ബഹിരാകാശ ശാസ്ത്ര രംഗത്ത് രാജ്യത്തിന്റെ അഭിമാന പദ്ധതികളായ പിഎസ്എല്‍വി, ജിഎസ്എല്‍വി ഉപഗ്രഹങ്ങളുടെയും രോഹിണി സൗണ്ടിങ് റോക്കറ്റുകളുടേയും നിര്‍മാണ പങ്കാളിയായ ശാസ്ത്രജ്ഞനാണ് ഡോ:പി.സുരേഷ് ബാബു. കൊല്ലം റ്റികെഎം എഞ്ചിനിയറിങ് കോളെജില്‍ നിന്നും എഞ്ചിനിയറിങ് ബിരുദവും ഇഗ്നോയില്‍ നിന്നും എംബിഎയും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും എല്‍എല്‍ബിയും പൂര്‍ത്തിയാക്കിയ സുരേഷ് ബാബു കേരള സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡിയും നേടി. 2017 മെയ് മുതല്‍ മാര്‍ക്കറ്റിങ് ഫെഡ് എംഡിയായി ജോലി ചെയ്ത് വരികയായിരുന്നു. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.