ആലപ്പുഴ: ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും ഡെങ്കിപ്പനിയ്ക്കെതിരേ കരുതല്‍ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഞായറാഴ്ചകളില്‍ വീടുകളില്‍ ഡ്രൈഡേ ആചരിക്കണം. വീടിലും പരിസരത്തും കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലായെന്ന് ഉറപ്പു വരുത്തണം. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങി കഴിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: