ആലപ്പുഴ: ഭാര്യയില്‍ നിന്നകന്ന് കഴിയുന്ന ഭര്‍ത്താവ് കൂട്ടുകാരെക്കൊണ്ട് അസമയത്ത് ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതായുള്ള പരാതിയില്‍ ഫോണ്‍ നമ്പര്‍ ഉടമകളെ കണ്ടുപിടിക്കാന്‍ സൈബര്‍ സെല്‍ ഡിവൈഎസ്പിയെ വനിതാ കമ്മീഷനംഗം അഡ്വ. എം.എസ്. താര ചുമതലപ്പെടുത്തി.
വീട്ടില്‍നിന്നിറക്കി വിട്ട വിമുക്തഭടനായ മകന്റെ സംരക്ഷണം തേടി അമ്മ വനിതാ കമ്മിഷന് അദാലത്തിലെത്തി. അമ്മയുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത മകനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.
വിരമിക്കല്‍ ആനുകൂല്യം നല്‍കാതെ അകാരണമായി പിരിച്ചുവിട്ടെന്ന സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയുടെ പരാതി സംബന്ധിച്ച് സ്കൂള്‍ അധികൃതരെ അദാലത്തില്‍ വിളിച്ചു വരുത്തി കമ്മീഷന് വിശദീകരണം തേടി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ കമ്മീഷന് ഉറപ്പു നല്കി.
അയല്‍ക്കാര്‍ തമ്മിലുള്ള നിസ്സാര പ്രശ്നങ്ങള്‍പോലും അദാലത്തിലെത്തുന്നതായി കമ്മീഷന് നിരീക്ഷിച്ചു. ആകെ പരിഗണിച്ച 70 പരാതികളില്‍ 30 എണ്ണം പരിഹരിച്ചു. 23 പരാതികളില്‍ കക്ഷികള്‍ ഹാജരായില്ല. 12 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ചു പരാതികള്‍ അന്വേഷണത്തിനായി പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: