കോതമംഗലം: കോതമംഗലത്ത് മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കിയ ഒന്‍പതു നാട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു. സമരത്തിന് പിന്തുണ നല്കി നടത്തിയ പ്രകടനത്തിലും മറ്റും പങ്കെടുത്ത സമരസഹായ സമിതിയിലുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പോലീസുകാരെ ദോഹോപദ്രവം ഏല്പിക്കല്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: