കട്ടപ്പന: ഓട്ടോറിക്ഷയില്‍ കടത്തിയ 14 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട ആനിവേലില്‍, ജയേഷ്(40), ഓട്ടോ ഡ്രൈവര്‍ കട്ടപ്പന അടയ്ക്കാക്കല്ലില് സുഭാഷ് (31) എന്നിവരാണ് പിടിയിലായത്. കട്ടപ്പന സാഗരാ തിയേറ്ററിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നരയോടെയാണ് സംഭവം. ബിവറേജ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യം ഓട്ടോറിക്ഷയില്‍ അയ്യപ്പന് കോവില്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ കട്ടപ്പന എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ഓട്ടോറിക്ഷയും മദ്യവും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: