കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സോഷ്യല്‍ മീഡിയയിലേക്കും

Thursday 24 August 2017 9:10 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സോഷ്യല്‍ മീഡിയയിലേയ്ക്ക് വ്യാപിച്ചു. പുറക്കാട് സ്വദേശിയായ ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെയാണ് ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ല് തുടങ്ങിയത്. മറ്റൊരു ജനറല്‍ സെക്രട്ടറിയും ബ്ലോക്കുമെമ്പറുകൂടിയായ നേതാവ് തന്റെ ഫേസ്ബുക്കില്‍ ഇയാളുടെ ഫോട്ടോ ഇട്ടതോടെയാണ് ഗ്രൂപ്പ് പോരിന് തുടക്കമായത്. കഴിഞ്ഞ ബ്ലോക്ക് പ്രസിഡന്റായ സമയം കോണ്‍ഗ്രസിനെ തകര്‍ക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം എന്നും എം. ലിജു സ്ഥാനാര്‍ത്ഥിയായപ്പോള്‍ പാര്‍ട്ടിയെ തോല്പിക്കാന്‍ ജി. സുധാകരന്റെ വീട്ടില്‍ പോയി രഹസ്യ ചര്‍ച്ച നടത്തി സിപിഎമ്മിന് വോട്ട് മറിച്ച നേതാവാണ് ഇദ്ദേഹമെന്നു വാദിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയതോടെ മറുവിഭാഗവും തിരിച്ചടിച്ചു. എന്നാല്‍ രണ്ടു തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും പാര്‍ട്ടിയെ വഞ്ചിച്ച് സ്ഥാനം നോക്കി പോയത് അധികാരമോഹത്തിന്റെ തെളിവാണന്നും ഇതുകൊണ്ട് തന്നെയാണ് അമ്പപ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയതെന്നും ആരോപിച്ച് മറുപക്ഷം ശക്തമായത് വരും ദിവസങ്ങളില്‍ പാര്‍ട്ടി പോര് തെരുവിലേയ്ക്കും എത്തും എന്ന് പറയപ്പെടുന്നു . പോസ്റ്റിട്ട നേതാവും പുറക്കാട് സ്വദേശി ആയതിനാല്‍ തീരദേശത്ത് കോണ്‍ഗ്രസിനെതിരെ ഒരു വിഭാഗം രംഗത്ത് എത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.