ന്യൂദല്‍ഹി: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക്.
കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രി നരേന്ദ്രസിങ് തോമര്‍, വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്, ഡോ. ജിതേന്ദ്രസിങ്, പി.പി ചൗധരി എന്നിവരെ സഹപ്രഭാരിമാരായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനാണ് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല. കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലാണ് കര്‍ണ്ണാടകത്തിന്റെ സഹപ്രഭാരി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ടിനാണ് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: