ബെംഗളൂരു: ഇന്ത്യന്‍ സൈന്യത്തിന് ഇനി പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്ടറുകള്‍. കരേസനയ്ക്കും വ്യോമസേനയ്ക്കുമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റിഡില്‍ (എച്ച്എഎല്‍) നിര്‍മ്മിക്കുന്ന ഹെലികോപ്ടറുകളുടെ നിര്‍മ്മാണോദ്ഘാടനം നാളെ വൈകിട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍വഹിക്കും.
എച്ച്എഎല്ലിന്റെ റോട്ടറി വിങ്ങാണ് കോപ്ടര്‍ രൂപകല്‍പ്പന ചെയ്തത്. എല്ലാ കാലാവസ്ഥയിലും പരീക്ഷിച്ച് വിജയിച്ച ശേഷമാണ് സൈന്യത്തിനായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങുന്നത്. 5.8 ടണ്ണിന്റെ ഇരട്ട എഞ്ചിനാണ് ഉപയോഗിക്കുന്നത്. 15 കോപ്ടറുകള്‍ക്ക് 2,911 കോടി രൂപയുടേതാണ് കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: