കോഴിക്കോട്: സപ്ലൈ കോ നെല്ല് സംഭരണത്തിന്റെ ഒന്നാം സീസണ് രജിസ്ട്രേഷന് തുടങ്ങി. ഡിസംബര്‍ 31 നകം സംഭരിക്കേണ്ട നെല്ലി ന്റെ രജിസ്ട്രേഷന് സപ്തംബര്‍ 20 വരെ നടത്താം. ഇന്റ ര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ടും രജിസ്ട്രേഷന് നടത്താം. ഇതിനായി ംംം.ൗെുു ഹ്യരീുമററ്യ.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം.
കര്‍ഷകര്‍ പേര്, മേല്‍വിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വ്വേ നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗ ണ്ട് നമ്പര്‍, ബാങ്കിന്റെ ശാഖയുടെ പേര് (ഐഎഫ്എസ് സി കോഡ് ഉള്ള ബാങ്ക് അ ക്കൗണ്ട്) തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. രജിസ്ട്രേഷന് നടത്തിയാല്‍ ലഭിക്കുന്ന ഫോറത്തിന്റെ പ്രിന്റ് ആവശ്യമായ രേഖകള്‍ സഹിതം കൃഷിഭവനില്‍ സമര്‍പ്പിക്കണം.
താല്‍ക്കാലിക കര്ഷകന് 100 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലം (മാതൃക വെബ്സൈറ്റില്‍ ലഭ്യമാണ്) കൃഷി ഭവനില്‍ സമര്‍പ്പിക്കണം. നെല്ല് സംഭരണ വില കിലോഗ്രാമിന് 23.30 രൂപയാണ്. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണ കേന്ദ്രം എന്നിവ കര്‍ഷകരെ നേരിട്ട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാഡി മാര്‍ക്കറ്റിംഗ് ഓഫീസുമായി ബന്ധപ്പെടാം.
സപ്ലൈകോ നെല്ല് നല് കുന്ന കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പിആര്‍എസ് വായ്പാ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകളാണ് ഇപ്പോള്‍ സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
അടുത്ത സീസണിലേക്ക് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ബാങ്കിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ നെല്ലിന്റെ വില പെട്ടെന്ന് തന്നെ ലഭിക്കാന്‍ സഹായകമാകും. വിശദ വിവരങ്ങള്‍ക്ക് ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: