ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം

Thursday 24 August 2017 10:01 pm IST

കോട്ടയം: അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ച് ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 1മുതല്‍ വൈകിട്ട് 7വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍. ചങ്ങനാശ്ശേരിയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരുന്ന സര്‍വ്വീസ് ബസ്സുകള്‍ ഒഴികെ ഉള്ള ഭാര വാഹനങ്ങള്‍ ചിങ്ങവനം ഗോമാതിക്കവല തിരിഞ്ഞ് പാക്കില്‍ കടുവാക്കുളം പുതുപ്പള്ളി മണര്‍കാട് തിരുവഞ്ചൂര്‍ - ഏറ്റുമാനൂര്‍ വഴി പോകേണ്ടതാണ്.ഏറ്റുമാനൂര്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് ബസ്സുകള്‍ ഒഴികെ ഉള്ള ഭാര വാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവല യില്‍ നിന്നും തിരിഞ്ഞ് തിരുവഞ്ചൂര്‍ - മണര്‍കാട് പുതുപ്പള്ളി ഞാലിയാകുഴി- തെങ്ങണ ചങ്ങനാശ്ശേരി വഴി പോകേണ്ടതാണ്. കെ.കെ. റോഡില്‍ നിന്നും കോട്ടയത്തെക്കുള്ള സര്‍വ്വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ വടക്കോട്ട് പോകേണ്ടവ മണര്‍കാട് ഏറ്റുമാനൂര്‍ വഴിയും തെക്കോട്ട് പോകേണ്ടവ മണര്‍കാട് പുതുപ്പള്ളി റോഡിലൂടെയും പോകേണ്ടതാണ്. ഏറ്റുമാനൂരില്‍ നിന്നും എംസി റോഡ് വഴി കോട്ടയം ടൗണിലേയ്ക്കുള്ള ബസ്സുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് അവിടെ നിന്നും തിരികെ പോകേണ്ടതാണ്. കുമരകം ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും ഇല്ലിക്കല്‍ ജംഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തിരുവാര്‍പ്പ് - കാരാപ്പുഴ വഴി പുളിമൂട് ജംഷനില്‍ എത്തി റോഡ് ക്രോസ് ചെയ്ത് ബസ്സുകള്‍ കെഎസ്ആര്‍ടിസി വഴി കോടിമത മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്ത് തിരികെ ഞഞ ജംഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ബസ്സുകള്‍ തിരുനക്കര ക്ഷേത്രം റോഡ് - കുരിശുപള്ളി കവല അര്‍ത്തുട്ടി വഴിയോ കുരിശുപള്ളി കവലയില്‍ നിന്നും ഇടത് തിരിഞ്ഞ് തിരുവാര്‍പ്പ് ഇല്ലിക്കല്‍ വഴിയോ പോകേണ്ടതാണ്.28ന് 1മുതല്‍ വൈകിട്ട് 7വരെ ഭാരവണ്ടികള്‍ക്ക് ടൗണില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കെ.കെ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ലോഗോസ് ജങ്ഷന്‍ - റബ്ബര്‍ ബോര്‍ഡ് - ഇറഞ്ഞാല്‍ വഴി കഞ്ഞിക്കുഴിയില്‍ എത്തി കെ. കെ റോഡില്‍ പ്രവേശിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.