ചീഫ് ജസ്റ്റിസ് നിയമനം ചോദ്യം ചെയ്തു, ഓമിന് 10 ലക്ഷം രൂപ പിഴ

Thursday 24 August 2017 10:08 pm IST

ന്യൂദല്‍ഹി: അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്രയെ നിയമിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവാദ പുരുഷന്‍ സ്വാമി ഓമിനും മറ്റൊരാള്‍ക്കും സുപ്രീംകോടതിയുടെ പിഴശിക്ഷ. ഇവര്‍ 10 ലക്ഷം രൂപ വീതം പിഴയായി അടയ്ക്കണമെന്നും അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ പിന്‍ഗാമിയായി ദീപക് മിശ്രയുടെ പേര് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്ത നടപടിയാണ് ഓമും മുകേഷ് ജെയ്‌നും കോടതിയില്‍ ചോദ്യം ചെയ്തത്. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. പിഴയടച്ചില്ലെങ്കില്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.