ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന് കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ ക്കാരും പുറത്തു നിന്നുള്ള സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഗുരുതരമായ പരുക്കേറ്റ അരുണ്‍ (19), അശ്വിന് (19) എന്നീ വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ നിന്ന് പുറത്തേക്ക് പോയ എബിവിപി വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ മെല്വിന്, ഏബിള്‍ എം. സാബു, കെവിന് ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ സി പിഎം പ്രവര്‍ത്തകരുമായി ചേര്‍ന്ന് കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് എബിവിപി ആരോപിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ ആരേയും അറസ്റ്റു ചെയ്തില്ല. ഏറ്റുമാനൂരപ്പന് കോളേജില്‍ എബിവിപി പ്രവര്‍ത്തകരുടെ നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന എസ് എഫ്ഐ ആക്രമണത്തില്‍ സംഘപരിവാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രതിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: