പലെക്കലെ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടതല്‍ സ്റ്റമ്പിങ്ങ് നടത്തിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ ലോക റെക്കോഡിനൊപ്പം എത്തി.
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ചഹലിന്റെ പന്തില്‍ ദനുഷ്ക്ക ഗുണതിലകയെ സറ്റമ്പ് ചെയ്താണ്
ധോണി ഈ നേട്ടം കൈവരിച്ചത്. 298-ാം ഏകദിനം കളിക്കുന്ന ധോണി സമ്പിങ്ങിലൂടെ പുറത്താക്കുന്ന 99-ാമത്തെ ബാറ്റ്സ്മാനാണ് ഗുണതിലക.
2007ലെ ട്വന്റി ട്വന്റി ലോകകപ്പിലും 2011 ലെ ലോകകപ്പിലും ഇന്ത്യയെ കിരീടമണിയിച്ച ക്യാപ്റ്റനാണ് ധോണി. 2019 ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോകകപ്പിലും ധോണി മത്സരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: