പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Thursday 24 August 2017 10:47 pm IST

കല്‍പ്പറ്റ: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം പാല്‍വെളിച്ചം ഇടത്തട്ടയില്‍ ഷില്‍രാജ് (28) നെതിരെയാണ് തിരുനെല്ലി പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) വകുപ്പ് പ്രകാരവും പീഡനശ്രമത്തിനുള്ള വകുപ്പ് പ്രകാരവും കേസ്സെടുത്തത്. ബുധനാഴ്ച്ച രാവിലെ സ്‌ക്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഷില്‍രാജ് ലിഫ്റ്റ് നല്‍കിയ ശേഷം കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയോടിയ കുട്ടി അധ്യാപകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രധാനാദ്ധ്യാപകന്‍ മുഖേനെ തിരുനെല്ലി പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയുടെ മാരുതി ആള്‍ട്ടോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി സിഐക്കാണ് അന്വേഷണ ചുമതല. സഹപാഠിയെ കടന്നുപിടിച്ച സംഭവത്തില്‍ ആന്ധ്രാപ്രദേശിലെ കോളേജില്‍നിന്ന് ഷില്‍രാജിനെ മുന്‍പ് പുറത്താക്കിയിരുന്നു. സമാനസംഭവങ്ങള്‍ നാട്ടിലും നടന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരാനായി ഇയാള്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയിലും മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. സിപിഎം ഇടപെട്ട് ഇയാളുടെ പീഡന കേസുകളെല്ലാം നിര്‍വീര്യമാക്കുകയായിരുന്നു. പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഇയാളെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.