വിപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Thursday 24 August 2017 11:27 pm IST

തിരൂര്‍: മതതീവ്രവാദികളുടെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന് അന്ത്യോപചാമര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍. പൊതുദര്‍ശനത്തിനു വച്ച ആലത്തിയൂര്‍ മലബാര്‍ വാള്‍ഡോഫ് സ്‌കൂളിലും വീട്ടുവളപ്പിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എ. വിനോദിന്റെ നേതൃത്വത്തില്‍ പട്ടു പുതപ്പിച്ച് ഹാരമണിയിച്ചു. ആര്‍എസ്എസ് പ്രാന്തസഹപ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധു, പ്രാന്ത കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് ദാമോദരന്‍മാസ്റ്റര്‍, വിഭാഗ് സംഘചാലക് കെ. ചാരു, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി. രാമന്‍കുട്ടി, ജില്ലാ കാര്യവാഹ് വിശ്വന്‍, സഹകാര്യവാഹ് ജയപ്രകാശ്, ആര്‍എസ്എസ് കോവിക്കോട് മഹാനഗര്‍ കാര്യവാഹ് എന്‍.പി. രൂപേഷ്, ബിജെപി മേഖലാ സംഘടനാ സെക്രട്ടറി കൂ.വെ. സുരേഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ സംഘടനാ സെക്രട്ടറി കെ. ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി അരൂര്‍ ചന്ദ്രന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി സി.പി. സതീഷ്, ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ സഹ സംഘടനാ സെക്രട്ടറി ജോഷി ചന്ദ്രന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം തിരൂരിലേക്ക് കൊണ്ടുപോയത്. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എ. സുദര്‍ശന്‍, പ്രാന്താ സേവാപ്രമുഖ് വിനോദ്, പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് കെ. ദാമോദരന്‍, തപസ്യ സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു. വിഎച്ച്പി സംഘടനാ സെക്രട്ടറി എം.പി.വത്സന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ എന്‍. ശിവരാജന്‍, കെ.പി. ശ്രീശന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യമോപചാരം അര്‍പ്പിച്ചു. വിപിന്റെ കൊലപാതകം ജില്ലയിലെ താലിബാന്‍ കോടതിയുടെ വിധി നടപ്പിലാക്കലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദ സംഘടനയാണ്. സംസ്ഥാന ഭരണത്തിന്റെ നിഷ്‌ക്രിയത്വമാണ് കൊലപാതകത്തിന് സഹായകമായത്. ഭീകരവാദ ബന്ധമുള്ളതുകൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.