തിരുവനന്തപുരം: ഏല്പിക്കുന്ന ഏത് ഔദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നു കാണിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ ടി.പി. സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വ്യക്തിക്ക് പുതിയ സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കണമെങ്കില്‍ ഇത്തരത്തില്‍ സമ്മതപത്രം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായാണ് സെന്‍കുമാര്‍ ഭരണ പരിഷ്കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കിയത്.
കത്ത് ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കൈമാറിയിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാര്‍ശ, വിയോജിപ്പും എതിര് പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്.
നിലവിലെ പട്ടിക റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രൈബ്യൂണല്‍ അംഗമായി നിയമിക്കപ്പെടാന്‍ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് സെന്‍കുമാര്‍ കത്തു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: