കൊട്ടാരക്കര: ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിവന്ന കുണ്ടറ ആലുംമൂട് എല്ലുകുഴി ബിന്‍സി ഭവനില്‍ ബിജു ജോര്‍ജ്ജ്(വെട്ടുക്കിളി ബിജു-45)പിടിയില്‍. റൂറല്‍ എസ്പി നിയോഗിച്ച ഷാഡൊ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു. കുണ്ടറ ആറുമുറിക്കട മുസ്ളീം പള്ളി, കുണ്ടറ നെടിയവിള ക്ഷേത്രം, കേരളപുരം മുസ്ലീം പള്ളി, തിരുവനന്തപുരം കാട്ടാക്കട മൊളിയൂര്‍ ക്ഷേത്രം, ഓണംകോട് കാവിന്മൂല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, അഞ്ചാലുംമൂട് ശാസ്തൊലി മഹാദേവര്‍ ക്ഷേത്രം, പുനലൂര്‍ ടിബി ജങ്ഷനിലെ മുസ്ളീം പള്ളി, നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയതിലെ മുഖ്യ പ്രതിയാണ് ബിജു. ആരാധനാലയങ്ങളുടെ വഞ്ചികള്‍ പൊളിക്കുന്നതാണ് പതിവെങ്കിലും വീടുകളിലും മോഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: