തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 531 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റുകയായിരുന്നു. പുതിയ നിയമനങ്ങള്‍ നടത്താതെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
531 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. അതുവരെ ഇവരുടെ സേവനം ലഭ്യമായേക്കില്ല. സാധാരണഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം
നടത്താറുള്ളത്.
അപ്പീല്‍ നല്കാന് പോലും അവസരം നല്‍കാതെയാണ് ഇത്തവണ സ്ഥലം മാറ്റിയതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: