തൃശൂര്‍: ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് തെളിയിക്കാന്‍ തിയറ്റര്‍ അധികൃതര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം.
പുറമ്പോക്കു കൈയേറിയിട്ടില്ലെന്നും അളവില്‍ ഒന്നര സെന്റ് മാത്രമാണ് അധികമായുള്ളതെന്നും ജില്ലാ സര്‍വേ സൂപ്രണ്ട് കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അധികമുള്ള സ്ഥലം സര്‍ക്കാരിന്റേതല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഡി സിനിമാസിനാണെന്ന് കളക്ടര്‍ നിലപാട് സ്വീകരിച്ചു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 14ന് രേഖകളുമായി ഹാജരാകാന്‍ ഡി സിനിമാസ് അധികൃതരോട് കളക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: