വാട്ടര്‍ തീം പാര്‍ക്ക്: പഞ്ചായത്ത് വിവിധ വകുപ്പുകള്‍ക്ക് കത്തയച്ചു

Friday 25 August 2017 11:34 am IST

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ വാര്‍ട്ടര്‍ തീം പാര്‍ക്കിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് നടപടിയുമായി മുന്നോട്ട്. വാട്ടര്‍ തീം പാര്‍ക്കിനുള്ള രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു പഞ്ചായത്ത് കത്തയച്ചു. പാര്‍ക്കിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഏഴംഗ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് കത്തയച്ചത്. ഇലക്ട്രിക്ക് വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഫയര്‍ ആന്റ് സേഫ്റ്റി വകുപ്പിനുമാണ് കത്തയച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിനു അനുമതി റദ്ദാക്കിയ വിവരം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.