ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്ബോളറായി റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. ലയണല്‍ മെസ്സി, ബുഫണ് എന്നിവരെ പിന്തള്ളിയാണു റൊണാള്‍ഡോ ഒന്നാമതായത്.
ഇത് മൂന്നാംവട്ടമാണ് റൊണാള്‍ഡോ യൂറോപ്പിലെ മികച്ച താരമായത്. മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഡോ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്സരക്രമത്തിന്റ നറുക്കെടുപ്പു വേളയിലായിരുന്നു യുവേഫയുടെ പ്രഖ്യാപനം. റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തുടര്‍ച്ചയായി രണ്ടാംതവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: