ബസുകള്‍ക്കിടയില്‍ കുടുങ്ങി അറുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

Friday 25 August 2017 3:08 pm IST

കോട്ടയം: നാഗമ്പടത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി അറുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം. തുരുത്തി പാത്താമുട്ടം എടക്കര അന്നമ്മ വര്‍ക്കിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ ബസുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ നാ​ട്ടു​കാ​ർ പോ​ലീ​സും ചേ​ർ​ന്നു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാ​വി​ലെ 10.30-നാണ് അപകടം. അന്നമ്മ ബ​സി​ൽ ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​ദി​ശ​ക​ളി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് പ​റ​ഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.