തലശ്ശേരി: ദിനേശ് ബീഡി കേന്ദ്രസംഘത്തിന്റെ കീഴിലുള്ള ദിനേശ് ഷോപ്പിയുടെ ഉദ്ഘാടനം ധര്‍മ്മടം പാലയാട് മിനി സ്റ്റേഡിയത്തിന് സമീപം നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്ന് നിത്യോപയോഗ സാങ്ങളും ദിനേശ് കുടകളും തുണിത്തരങ്ങളും വിലകുറച്ച് ലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പണിക്കര്‍ രാജന്, ടി.കെ.പവിത്രന്, വി.എം.ജനാര്ദ്ദനന്, കൂറ്റേരി പുരുഷോത്തമന്, സി.ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: