കണ്ണൂര്‍: കണ്ണൂര്‍ യുവജനോത്സവ മേളയുടെ ഭാഗമായി രൂപീകൃതമായ ഒരുകൂട്ടം യുവാക്കളുടെ സംഗീതക്കൂട്ടായ്മയായ സുലൈമാനി എന്ന മ്യൂസിക്കല്‍ ട്രൂപ്പ് നിര്‍മ്മിച്ച നന്മയുടെ കണ്ണൂര്‍ എന്ന ആല്‍ബത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം 3 മണിക്ക് താവക്കര റോയല്‍ ഒമേഴ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. കെ.രഞ്ജിത്ത്, അഡ്വ.പി.സന്തോഷ് കുമാര്‍, മുഹമ്മദ് ഫൈസല്‍, സനോജ് കുമാര്‍, വി.രാജേഷ് പ്രേം തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: