ഉദ്യോഗസ്ഥര്‍ പൊതു ഇടങ്ങളിലേയ്ക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം

Friday 25 August 2017 1:41 pm IST

ന്യൂദല്‍ഹി: കൃത്യമായ തീരുമാനം എടുക്കുന്നതിനായി ഫയലുകളിലൂടെയുള്ള ഇടപെടലുകള്‍ മാത്രം പോര, മറിച്ച് പൊതു ഇടങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എണ്‍പതോളം അഡീഷണല്‍ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ദല്‍ഹിയിലെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന നൂറു ഗ്രാമങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിക്കണം. അവരെയും ദേശീയ ശരാശരിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകണം. ഭരണസംബന്ധമായ പ്രക്രിയകളെ ലളിതമാക്കാനുള്ള സാങ്കേതിക ഇടപെടലുകള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. വികസനവും മികച്ച ഭരണ നിര്‍വഹണവും ഉണ്ടായാല്‍ മാത്രമെ ജനങ്ങളുടെ ക്ഷേമവും സംതൃപ്തിയും ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.