എന്‍‌ഡോസള്‍ഫാന്‍: മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

Friday 15 July 2011 4:15 pm IST

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം അനുവദിക്കണമെന്ന പഠന സമിതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രംകോടതിയുടെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത്‌ സംഭരിച്ചു വച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി കയറ്റി അയക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന്‌ ചീഫ്ജസ്റ്റീസ്‌ എസ്‌.എച്ച്‌.കപാഡിയ അധ്യക്ഷനായ ബഞ്ച്‌ നിര്‍ദ്ദേശിച്ചു. കയറ്റി അയക്കുന്ന കീടനാശിനികള്‍ തിരികെ രാജ്യത്ത്‌ എത്തില്ലെന്നതിന്‌ എന്തെങ്കിലും ഉറപ്പുണ്ടോയെന്നും കോടതി ആരാഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.