തലശ്ശേരി: സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാന്‍സര്‍ ജെനിറ്റിക് ലബോറട്ടറിയുടെ ഉദ്ഘാടനം നാളെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍. അര്‍ബുദ രോഗികളിലുണ്ടാകുന്ന ജനിതക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനും രോഗ നിര്‍ണയത്തിനും തുടര്‍ന്നുള്ള ചികിത്സക്കും ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ജെനിറ്റിക് ലാബില്‍ ഒരുക്കിയിട്ടുണ്ട്.
നെക്സ്റ്റ് ജനറേഷന് സ്വീക്വന്സര് സൗകര്യമുള്ള കാന്‍സര്‍ ജെനിറ്റിക് ലാബാണ് ഇവിടെ സജ്ജമാക്കിയിട്ടുളളത്. കോശങ്ങളിലെ അനവധി ജീനുകളിലെ ജനിതക വ്യതിയാനം ഒരേ സമയം മനസ്സിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ലബോറട്ടറി നാളെ ഉച്ചക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കെ. ശൈലജ അധ്യക്ഷത വഹിക്കും.
എംസിസി ഡയറക്ടര്‍ ഡോ.സതീശന് ബാലസുബ്രഹ്മണ്യന്, ഡോ. സംഗീത കെ നായനാര്‍, ഡോ. ദീപക് റോഷന്, എ.കെ.രാജേഷ്, പത്മകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ലബോറട്ടറിയുടെ സവിശേഷതകള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: