ചെങ്ങന്നൂര്‍: ആയുധവുമായി അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പിടികൂടാനെത്തിയ ഗ്രേഡ് എസ്ഐ ഉള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്കും അയല്‍വാസിക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ തിങ്കളാമുറ്റം പറമ്പത്തൂര്‍ വീട്ടില്‍ റെജി മാമ്മനെ(45) ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുഹമ്മദ് കുഞ്ഞ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ചന്ദ്രന്, ഹോം ഗാര്‍ഡ് ബിനുമോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.മറ്റ് രണ്ടു പേര്‍ക്കും വെട്ടുകത്തി കൊണ്ടുള്ള അക്രമത്തിലും മര്‍ദ്ദനത്തിലും സാരമായ പരിക്കേറ്റു. ആക്രമണത്തില്‍ അയല്‍വാസിയായ ഓട്ടോഡ്രൈവര്‍ തിങ്കളാമുറ്റം പള്ളിപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ വീട്ടില്‍ സുനില്‍ കുമാറിന്റെ കാലിനും പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 10.30 ഓടെ തിങ്കളാമുറ്റം ജംഗ്ഷനു സമീപമാണ് സംഭവം. നിരന്തരമായി മദ്യപിച്ച് അയല്‍വാസികള്‍ക്കെതിരെ ബഹളം വയ്ക്കുന്ന റെജി മാമ്മന്‍ തൊട്ടടുത്ത വീട്ടിലെ സുനില്‍ കുമാറിനോട് അകാരണമായി അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയും വെട്ടുകത്തിയുമായി ആക്രമിക്കുകയുമായിരുന്നു. റജി മാമ്മനെതിരെ വധശ്രമത്തിന് കേസ്സെടുത്തു റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: