അമ്പലപ്പുഴ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് അമ്പലപ്പുഴയില്വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘയോഗം അമ്പലപ്പുഴ എഒ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. 23 ശോഭായാത്രകള്‍ അമ്പലപ്പുഴയില്‍ മാത്രം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കാക്കാഴം വെളിയില്കാവ്, കായിപ്പള്ളി, പുതുക്കളുങ്ങര, അടിമന ക്ഷേത്രം, കഞ്ഞിപ്പാടം തുണ്ടില്‍ ക്ഷേത്രം, കട്ടക്കുഴ ഭുവനേശ്വരീ ക്ഷേത്രം, മുടാമ്പാടി ഭൈരവസ്വാമി ക്ഷേത്രം, വെള്ളക്കട ഭദ്രകാളീ ക്ഷേത്രം, ആമയിട പനച്ചുവട് ക്ഷേത്രം, കരുമാടി ഗുരുമന്ദിരം, ശക്തീശ്വരീ ക്ഷേത്രം, കാമപുരം, നവരായ്ക്കല്, കാഞ്ഞൂര്‍മഠം, അയ്യന്‍കോയിക്കല്‍, പായല്‍കുളങ്ങര, നവരായ്ക്കല് തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും അമ്പലപ്പുഴയിലെത്തുന്ന ചെറുശോഭായാത്രകള്‍ അമ്പലപ്പുഴയില്‍ നിന്നും മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
സ്വാഗതസംഘം ഭാരവാഹികളായി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, കൊട്ടാരം ഉണ്ണികൃഷ്ണന് (രക്ഷാധികാരികള്‍), ഹരികുമാര്‍ കാമത്ത് (ചെയര്മാന്), എന്‍. മാധവന്‍കുട്ടിനായര്‍, സദാശിവന്‍പിള്ള, ആര്. രാമവര്‍മ്മ, ജി. ശിവരാജന്, ആര്. ശങ്കരന് നായര്‍ (വൈസ് ചെയര്മാന്മാര്), ഹരികുമാര്‍ കളത്തില്‍ (ജന. കണ്‍വീനര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: