വായനാ ഗ്രാമം പദ്ധതിയുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

Friday 25 August 2017 8:36 pm IST

കൂറ്റനാട്:വായന പ്രേത്സാഹിപ്പിക്കാന്‍ വായനാ ഗ്രാമം പദ്ധതിയുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ 119 വാര്‍ഡുകളിലൂടെ നടപ്പാക്കുന്ന നൂതന പദ്ധതിയായ വായനാഗ്രാമം സംസ്ഥാനത്തു തന്നെ ആദ്യത്തേതാണ്. വായനാ സംസ്‌കാരം വര്‍ദ്ധികപ്പിക്കുന്നതിനൊപ്പം നഷ്ടമാകുന്ന സൗഹൃദങ്ങള്‍ പുനഃ സൃഷ്ടിക്കാനം പദ്ധതി ലക്ഷ്യമിടുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പാക്കുന്ന പദ്ധതിയില്‍ 10, 20 വയസ്സു പ്രായമുള്ള 2550 കുട്ടികളെ ഉള്‍പെടുത്തി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പുസ്തകം നല്‍കുന്നത്. ഇതിന് ചിട്ടയായ രീതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബശ്രീ, ക്ലബ്ബ്, വായനശാല ഭാരവാഹികള്‍ കുട്ടികള്‍ എന്നിവരെ വിളിച്ച് കമ്മറ്റിരൂപീകരികരിക്കുകയും കുട്ടികളെ പ്രസിഡന്റ് സെക്രട്ടറി മാരുടെ ചുമതലകള്‍ ഏല്‍പ്പിക്കുന്നതുമാണ് ആദ്യ ഘട്ടം. വാര്‍ഡ് അംഗം മുഖ്യ രക്ഷാധികാരിയും കുടുംബശ്രീ, ക്ലബ്ബ്, വായനശാല ഭാരവാഹികള്‍ രക്ഷാധികാരികളുമായിരിക്കും. പ്രസിഡന്റും സെക്രട്ടറിയും പുസ്തകവിതരണം സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കും. തുടര്‍ന്ന് ഗ്രൂപ്പ് അംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വിതരണം ചെയ്ത് ഒരു വാര്‍ഡില്‍ വായന പൂര്‍ത്തിയായാല്‍ അടുത്ത വാര്‍ഡിലേക്ക് ഇത് കൈമാറും അവിടെ ഉള്ളത് ഇങ്ങോട്ടും വാങ്ങും. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വായന പൂര്‍ത്തിയായാല്‍ അടുത്തുള്ള വായന ശാലയില്‍ ഈ പുസ്തകങ്ങള്‍ സൂക്ഷിക്കണം. വായന പൂര്‍ത്തിയായ പുസ്തകങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലത്തില്‍ മത്സരം സംഘടിപ്പിച്ച് സമ്മാനങ്ങളും നല്‍കും. സെപ്തംബര്‍ മുതല്‍പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.