ലൈഫ്മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേട്

Friday 25 August 2017 8:45 pm IST

കൊല്ലങ്കോട്:സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഭൂരഹിത ഭവനരഹിത വിഭാഗങ്ങള്‍ക്ക് സ്ഥലം,ഭവനം നിര്‍മ്മാണത്തിനെ ധനസഹായം നല്‍കുന്ന ലൈഫ്മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേട് . ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലാണ് അര്‍ഹരായവരെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തയ്യാറായി വരുന്നത്.അയല്‍ക്കൂട്ടം വഴി കണ്ടെത്തിയ അര്‍ഹരായവരുടെ ലിസ്റ്റ് പാടെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ്. കുടുംബശ്രീ മുഖേനയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടത്തിയതായും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വേണ്ടപ്പെട്ടവര്‍ക്ക് വീതിച്ച് നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വന്തമായി സ്ഥലവും വീടും ഉള്ളവര്‍ തന്നെയാണ് അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വടവന്നൂര്‍,കൊല്ലങ്കോട് പഞ്ചായത്തുകളില്‍ മാത്രമല്ല മിക്ക പഞ്ചായത്തുകളിലും അനര്‍ഹരാണ് ലിസ്റ്റിലുള്ളത്. ഇവരെ ഒഴിവാക്കാന്‍ വാര്‍ഡില്‍ നിന്നും വിജയിച്ച് വന്ന മെമ്പര്‍മാരും തയ്യാറാകുന്നില്ല. ഇവര്‍ക്ക് ലഭിക്കുന്ന വോട്ടു മാറിപ്പോകുമോ എന്ന ആശങ്കയാണ് ഇതിനുകാരണം. മൂന്ന് സെന്റ് വീടുള്ള അടിസ്ഥാനസൗകര്യവും ശോചീയാവസ്ഥയില്‍ കഴിയുന്ന വീടുകളില്‍ രണ്ടും മൂന്നും കുടുംബവും പത്തോളം പേരും താമസിക്കുന്നവരെ ഒഴിവാക്കിയാണ് നിലവില്‍ സ്ഥലവും വീടും മറ്റു സൗകര്യവുമുള്ളവര്‍ വടവന്നൂര്‍ പഞ്ചായത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2010ല്‍ ചിറ്റൂര്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്നു ഫോട്ടോപതിച്ച റേഷന്‍ കാര്‍ഡ് നല്‍കിയ ശേഷം നാളിതുവരെയായി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുകയോ പുതിയ അംഗങ്ങളുടെ പേരു ചേര്‍ക്കുകയാ നിലവിലുള്ള റേഷന്‍ കാര്‍ഡിലെ വിവാഹിതരായ അംഗങ്ങള്‍ക്ക് സെക്ഷന്‍ തിരിച്ച് റേഷന്‍ കാര്‍ഡ് നല്‍കിയിട്ടില്ല. നാലുവര്‍ഷമായി ഇതിനായി കാത്തിരിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡുമില്ല.ലൈഫ്മിഷന്‍ പദ്ധതിലിസ്റ്റില്‍ ഇവരുടെ പേരുമില്ല. വടവന്നൂര്‍ പഞ്ചായത്തില്‍ ലൈഫ്മിഷന്‍ പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കാന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.