അമ്പലപ്പുഴ: കുടുബകലഹത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ച കരാറുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര പോനകം ഗുരുഭവനില്‍ പ്രഭാകരന്റെ മകന് സേതുനാഥ് (46) നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. കരാറുകാരനായ ഇയാള്‍ കുടുബാഗങ്ങളുമായി കലഹമുണ്ടാക്കുകയും തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് താടിക്ക് താഴ്ഭാഗത്തായി സ്വയംവെടി ഉതിര്‍ക്കുകയായിരുന്നു.
രക്തം വാര്‍ന്നൊലിച്ച് അബോധാവസ്ഥയിലായ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. കരാറുകാരനായ സേതുനാഥ് സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയെന്നാണ് ബന്ധുകള്‍ പറയുന്നത്. മാവേലിക്കര പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: