കോട്ടയം: സിപിമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഭരണത്തില്‍ പട്ടികജാതി -ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് 28ന് ഏകദിന ഉപവാസം നടത്താന്‍ പട്ടികജാതി മോര്‍ച്ച ജില്ലാ നേതൃയോഗംതീരുമാനിച്ചു. തിരുവനന്തപുരത്തെ രാജേഷിന്റെ കൊലുപാതകവും തൃശൂരില്‍ വിനായകന്റെ മരണവും സിബിഐ അന്വേഷിക്കുക,കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.എസ്.സി , എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.ഹരി വൈക്കം അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആര്.പ്രദീപ് കുമാര്‍, സന്തോഷ്ശ്രീവത്സം, ബാബുരാജന്, സുരേന്ദ്രന് വൈക്കം, പ്രവീണ്‍ കെ.മോഹന്‍, ബി.കുട്ടപ്പന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: