അയര്‍ക്കുന്നം: മീനടം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കേ 2013 നവംബറില്‍ ആത്മഹത്യ ചെയ്ത മാത്യു ജേക്കബിന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് പരാതി. മകന് മരിച്ച് 3 വര്‍ഷവും 7 മാസവും പിന്നിട്ടിട്ടും കുടുംബ പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് പിതാവ് ജേക്കബ് മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: