കോട്ടയം: പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നതിനാല്‍ പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന് അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര സെപ്തംബര്‍ 19ന് കോട്ടയത്ത് എത്തുന്നതിന്റെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്, സംസ്ഥാന വക്താവ് അഡ്വ.എസ്.ജയസൂര്യന്‍, അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പി.ആര്.മുരളീധരന്, കെ.പി.സുരേഷ്, ലിജിന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: